Advertisement

കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്ക് എതിരെ അച്ചടക്ക നടപടി

February 20, 2021
Google News 1 minute Read
kalady university

കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പി വി നാരായണനെ എച്ച്ഒഡി സ്ഥാനത്ത് നിന്ന് മാറ്റി.

സംസ്കൃത സാഹിത്യ വിഭാഗത്തിലെ പിഎച്ച്ഡി അഡ്മിഷനെ ചൊല്ലിയാണ് വൈസ് ചാൻസലറും വകുപ്പ് അധ്യക്ഷൻ പി വി നാരായണനും തമ്മിൽ ശീതയുദ്ധം തുടങ്ങിയത്.
പിഎച്ച്ഡി അഡ്മിഷന് അപേക്ഷ നൽകിയ 21 പേരിൽ
റിസർച്ച് കമ്മിറ്റി അഭിമുഖം നടത്തി 12 പേരെ തെരഞ്ഞെടുത്തു. എസ്എഫ്ഐയുടെ പരാതിയെ തുടർന്ന് റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റ് തിരുത്താൻ വി സി ആവശ്യപ്പെട്ടെന്നാണ് വകുപ്പ് അധ്യക്ഷനായിരുന്ന ഡോ പിവി നാരായണന്റെ ആരോപണം. ഇത് അനുസരിക്കാത്തതിനെ തുടർന്ന് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഭീഷണി നേരിടുന്നതായി ഡോ. പിവി നാരയണൻ രജിസ്ട്രാർക്ക് കത്തയച്ചിരുന്നു.

നിലവിൽ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത്. എന്നാൽ എൻട്രൻസിന്റെ മാർക്ക് കൂടി നാരായണൻ പ്രവേശനത്തിന് പരിഗണിക്കുകയായിരുന്നു. ഇത് ചട്ടലംഘനമാണെന്നും തിരുത്തണമെന്നും ചൂണ്ടിക്കാട്ടിയിട്ടും തയ്യാറാകാത്തതിനാലാണ് വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. പി വി നാരായണനെതിരെ നടപടി ആവശ്യപ്പെട്ട് ക്യാംപസിൽ എസ്എഫ്ഐ കഴിഞ്ഞ കുറെ ദിവസങ്ങളായി സമരത്തിലായിരുന്നു.

Story Highlights – kalady university, sfi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here