Advertisement

ഭൂമിക്കുള്ളിലെ മറ്റൊരു ലോകം; ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തുന്ന മരിയാന ട്രെഞ്ച്

September 5, 2022
Google News 2 minutes Read

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന ഉത്തരം എവറസ്റ്റ് കൊടുമുടിയെന്നു തന്നെയാണ്. എന്നാൽ ഏറ്റവും ആഴമുള്ള പ്രദേശം ഏതാണ് ? എന്നും നിഗൂഢതകൾ മാത്രം സമ്മാനിച്ച ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തുന്ന ”മരിയാന ട്രെഞ്ച്”. ഇന്നും കണ്ടെത്താൻ കഴിയാത്ത പല ദുരൂഹതകളും മറഞ്ഞു കിടക്കുന്ന കടൽ പ്രദേശങ്ങളിലൊന്നാണ് ഇവിടം. സമുദ്രങ്ങളിൽ ഏറ്റവും ആഴം കൂടിയതും ഭൂമിയിൽ ഏറ്റവും ആഘാതമായ സ്ഥലം ഒരിടത്തു തന്നെ. അതാണ് ശാന്ത സമുദ്രത്തിലെ മരിയാന ട്രെഞ്ച്. 11 കി.മി ആഴവും 69 കി .മി വീതിയുമുണ്ട് ഗ്വാമ്ദ്വീപിന്റെ തെക്കു കിഴക്കു മുതൽ മരിയാന ദ്വീപുകളുടെ വടക്കുപടിഞ്ഞാറ് വരെ 2550 കി .മി വ്യാപിച്ച് കിടക്കുന്ന പ്രദേശമാണിത്. 170 മില്യനോളം പഴക്കമുള്ള കടൽ അടിത്തട്ടാണ് മരിയാന ട്രെഞ്ചിന്റേത്.

ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചർ ദ്വീപ്. ജലത്തിന്റെ മർദ്ദം ഒരു സ്ക്വാർ ഇഞ്ചിൽ 8 ടെനിൽ കൂടുതലാണ്. സൂര്യ പ്രകാശം കടന്നു ചെല്ലാത്ത ഒരു ഇരുണ്ട ഭൂഖണ്ഡം

Read Also : പ്രകൃതിയുടെ ഇന്ദ്രജാലം; നിറം മാറുന്ന അത്ഭുതപ്പാറ

പോലെയാണ് മരിയാന ട്രെഞ്ച് കാണപ്പെടുക.അപൂർവയിനം ഭൂഗർഭജല വരാൽ മത്സ്യത്തെ മലപ്പുറം വേങ്ങരയിൽ കണ്ടെത്തി കടലിന്റെ അടിത്തട്ടിൽ ഹൈഡ്രോ തെർമൽ വെന്റസിലൂടെ പുറത്തേയ്ക്ക് വരുന്ന ആസിഡ് ദ്രവ്യങ്ങൾ അവിടുത്തെ താപനില 300 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തുന്നു.

മരിയാന ട്രെഞ്ചിലെ സ്ഥിതി വിശേഷങ്ങൾ ഇത്രൊയൊക്കെ ഭീകരമാണെങ്കിലും ഈ അഗാധ ഗർത്തത്തിന്റെ ഓരോ ഘട്ടങ്ങളിലും അതാത് സാഹചര്യങ്ങൾക്ക് അനുസൃതമായി ജീവിക്കുന്ന പലതരം ജീവികളെ കാണാം . 200 ലേറെ സൂഷ്മ ജീവികളെ ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട് . അവയുടെ ശരീര ഘടനയും ജീവിത രീതിയും ട്രെഞ്ചിലെ താപനില ജല മർദ്ദം , വെളിച്ചത്തിന്റെ ലഭ്യതയും , കുറവും തുടങ്ങി ഓരോ കാര്യങ്ങൾക്കും അനുസരിച്ചിരിക്കുന്നു. ഇപ്പോഴും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്നു . ട്രെഞ്ചിന്റെ മർദ്ദത്തിന്റെ ആറു ഇരട്ടിയോളം മർദ്ദം താങ്ങാൻ ഈ ജീവികൾക്ക് കഴിയും .

1875 ലാണ് കടലിനടിയിലെ ഈ അത്ഭുത ലോകം, അഗാതമായ ഇരുട്ട് ആദ്യമായി പുറം ലോകം അറിയുന്നത്.1957 ൽ സോവിയറ്റ് റഷ്യയുടെ റിസർച്ച് കപ്പലാണ് ആണ് ഇതിന്റെ ആഴം 10034 മീറ്ററാണെന്ന് ആദ്യം കണ്ടെത്തിയത്. അതിനു പിന്നാലെ 1960 ൽ അമേരിക്കൻ നേവിയുടെ അന്തർ വാഹിനി ആദ്യമായി മരിയാന ട്രെഞ്ചിന്റെ അടിത്തട്ട് കണ്ടു. അതിനു ശേഷം 1995 ൽ ജപ്പാന്റെ മുങ്ങികപ്പൽ ട്രെഞ്ചിന്റെ അടിത്തട്ടിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയുണ്ടായി. ഇന്നും ശാസ്ത്ര ലോകത്തിനു വലിയ അത്ഭുതമാണ് ഇവിടം. ഭൂമിക്കുള്ളിലെ മറ്റൊരു ലോകമെന്നാണ് ഗവേഷകർ മരിയാന ട്രെഞ്ചിനെ വിശേഷിപ്പിക്കുന്നത്.

Story HighlightsMariana Trench is the deepest part of the ocean

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here