പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ കൊവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ(60) കൊവിഡ് ബാധിച്ച് മരിച്ചു. മൊഹാലിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞയിടയ്ക്കാണ് സർദൂളിന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രമേഹം, വൃക്ക തകരാർ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നതിനിടെയാണ് സർദൂളിന്റെ ആരോഗ്യനില വഷളായത്.

പഞ്ചാബി നാടോടി ഗാനങ്ങൾ പാടിയാണ് സർദൂൾ പ്രശസ്തനായത്. 1980 ൽ ഒരു ആൽബത്തിലൂടെയാണ് സംഗീത ലോകത്ത് സജീവമായത്.

Story Highlights – Sardool Sikander passes away at the age of 60

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top