Advertisement

കൊവിഡ്; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിയന്ത്രണം

February 25, 2021
Google News 1 minute Read
less number of covid patients in kerala says icmr

കൊവിഡ് രോഗവ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍ സര്‍ക്കാരും. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് 4106 പേർക്ക് കൊവിഡ്

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയിലെ പ്രതിദിന കേസുകളില്‍ വന്‍വര്‍ധനവുണ്ടായി. 8,807 പേര്‍ക്ക് പുതുതായി രോഗം സ്ഥീരികരിച്ചു. 80 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

Story Highlights – covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here