കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്ന എ വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ നീക്കം

a v gopinath

പാലക്കാട്ട് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്ന മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. കെ സി വേണുഗോപാലും കെ സുധാകരനും നേതാവിനെ ഫോണില്‍ വിളിച്ചു. ധൃതി പിടിച്ച് തീരുമാനം എടുക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എ വി ഗോപിനാഥ് സമവായത്തിന് തയാറാല്ലെന്ന് വ്യക്തമാക്കി.

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി തയാറായില്ലെന്നാണ് എ വി ഗോപിനാഥ് പറയുന്നത്. നിലപാട് തെറ്റെന്ന് പറഞ്ഞാല്‍ പിന്നെ നില്‍ക്കുന്നതില്‍ എന്തുകാര്യമെന്ന് അദ്ദേഹം ചോദിച്ചു. ചിലര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ് . അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും ചെയ്യുന്നുവെന്നും എ വി ഗോപിനാഥ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കമുണ്ടായത്. എ വി ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഇടത് സ്വതന്ത്രനായി എ വി ഗോപിനാഥ് മത്സരിച്ചേക്കും.

ജില്ലയിലെ പ്രമുഖനായ സിപിഐഎം എംഎല്‍എയാണ് എ വി ഗോപിനാഥുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സിപിഐഎം പിന്തുണയോടെ മത്സരിക്കുമെന്ന വാര്‍ത്ത എ വി ഗോപിനാഥ് തള്ളിയുമില്ല. താന്‍ നിലവില്‍ കോണ്‍ഗ്രസുകാരനാണെന്നും നാളെ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.

Story Highlights – congress, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top