ശ്രീധരന് വേണ്ടി വഴിമാറാം : ബി.ഗോപാലകൃഷ്ണൻ ട്വന്റിഫോറിനോട്

ready to sacrifice for sreedharan says b gopalakrishnan

ഇ.ശ്രീധരന് വേണ്ടി വഴിമാറാൻ തയാറെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. ഇ ശ്രീധരനെ തൃശൂരിലേക്ക് ക്ഷണിക്കുന്നത് അഭിമാനകരമാണെന്നും ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് താൻ ചുക്കാൻ പിടിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇ ശ്രീധരൻ തൃശൂരിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ തൃപ്പുണിത്തറയിലാണ് അദ്ദേഹത്തിന്റെ പേര് ഇപ്പോൾ കൂടുതലായി കേൾക്കുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

‘ബിജെപി കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസുമായി ചർച്ച നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സംഘടന തലത്തിലെ പ്രശ്‌നങ്ങൾ ഇനി ആലോചിക്കേണ്ടതില്ല. നടപടികൾ എടുത്തു, അതോടെ അത് കഴിഞ്ഞു’- ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ അങ്ങനെ ഒരു പ്രശ്‌നവും നിലനിൽക്കുന്നില്ലെന്നും ബി.ഗോപാലക്യഷ്ണൻ 24 നോട് പറഞ്ഞു.

Story Highlights – ready to sacrifice for sreedharan says b gopalakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top