സീറ്റ് വിഭജനം: ചര്‍ച്ചയില്‍ സംതൃപ്തരെന്ന് ജോസ് കെ. മാണി

സീറ്റ് വിഭജന ചര്‍ച്ചയില്‍ സംതൃപ്തരെന്ന് ജോസ് കെ. മാണി. ഒരു ഘട്ടം ചര്‍ച്ചയും കൂടി വേണ്ടിവരും. നിലവിലെ ചര്‍ച്ചയില്‍ സംതൃപ്തരാണ്. പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പരമ്പരാഗതമായി മത്സരിച്ച സീറ്റുകളെല്ലാം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

വളരെ പോസിറ്റീവായിട്ടാണ് ഇതുവരെ മുന്നോട്ടുപോകുന്നത്. മറ്റ് ഘടകകക്ഷികളെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. കേരളാ കോണ്‍ഗ്രസിന്റെ ആവശ്യങ്ങളെക്കുറിച്ച് മാത്രം പറഞ്ഞു. അര്‍ഹതപ്പെട്ടതൊക്കെ കിട്ടുമെന്നാണ് പ്രതീക്ഷ. സിറ്റിംഗ് സീറ്റുകളും ലഭിക്കാന്‍ അര്‍ഹതയുള്ള സീറ്റുകളെക്കുറിച്ചും ചര്‍ച്ച നടന്നുവെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights – Seat allocation: Jose K Mani said he was satisfied with the discussion.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top