രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടന്നു

covid 19

രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേര്‍ രാജ്യത്ത് മരണമടഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 28ന് ശേഷമാണ് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. 13, 819 രോഗബാധിതര്‍ ആശുപത്രി വിട്ടതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ സംഖ്യ ഒരു കോടി എട്ട് ലക്ഷം കടന്നു.

Read Also : സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15

അതേസമയം രണ്ടാം ഘട്ട വാക്‌സിനേഷന്‍ രാജ്യത്ത് ഊര്‍ജിതമായി നടക്കുകയാണ്. നിലവില്‍ കൊവിന്‍ പോര്‍ട്ടലിലുളള സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിക്കും.

ഏറ്റവും കൂടുതല്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,998 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയില്‍ ഏതാനും ആഴ്ചകളായി കുറഞ്ഞ നിന്ന കൊവിഡ് നില വീണ്ടും വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Story Highlights – covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top