ഇന്ത്യൻ വാലറ്റത്തെ വിമർശിച്ച് വാഷിംഗ്‌ടൺ സുന്ദറിന്റെ പിതാവ്

Washington Sundar’s father tailenders

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വാലറ്റത്തെ വിമർശിച്ച് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിൻ്റെ പിതാവ്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ വാലറ്റം വേഗത്തിൽ കീഴടങ്ങിയതിനെ തുടർന്ന് വാഷിംഗ്ടണിനു സെഞ്ചുറി നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വാഷിംഗ്ടണിൻ്റെ പിതാവ് എം സുന്ദർ വിമർശനവുമായി രംഗത്തെത്തിയത്.

“അവൻ്റെ ബാറ്റിംഗ് കണ്ട് എല്ലാവരും അതിശയിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ കേൾക്കുന്നുണ്ട് അതൊക്കെ. അവന് നന്നായി ന്യൂ ബോൾ കളിക്കാൻ കഴിയും. പക്ഷേ, ഇന്ത്യൻ ടീം എന്ത് പറഞ്ഞാലും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഞാൻ വാലറ്റത്തിൽ വളരെ നിരാശനാണ്. അല്പ സമയം പോലും അവർക്ക് ക്രീസിൽ തുടരാനായില്ല. ഇന്ത്യ കളിക്കുമ്പോൾ, വിജയിക്കാൻ 10 റൺസ് വേണമെന്ന് കരുതുക. അപ്പോൾ ഇത് വലിയൊരു തെറ്റാവില്ലേ. ലക്ഷക്കണക്കിന് യുവാക്കളാണ് കളി കാണുന്നത്. വാലറ്റം ചെയ്തതിൽ നിന്ന് അവർ പഠിക്കരുത്.”- എം സുന്ദർ പറഞ്ഞത്.

Read Also : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ലോർഡ്സ് പുറത്ത്; സാധ്യത സതാംപ്ടണിന്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ വാഷിംഗ്ടൺ സുന്ദറിന് 4 റൺസ് വ്യത്യാസത്തിലാണ് ആദ്യ ടെസ്റ്റ് സെഞ്ചുറി നഷ്ടമായത്. 96 റൺസ് എടുത്ത് പുറത്താവാതെ നിന്ന താരത്തിന് വാലറ്റം പിന്തുണ നൽകിയിരുന്നില്ല. അക്സർ പട്ടേൽ, ഇശാന്ത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവർ അടുത്തടുത്ത ഓവറിൽ പുറത്താവുകയും വാഷിംഗ്ടണ് സ്ട്രൈക്ക് ലഭിക്കാതാവുകയും ചെയ്തതോടെയാണ് തമിഴ്നാട് താരത്തിന് സെഞ്ചുറി നഷ്ടപ്പെട്ടത്.

Story Highlights – Washington Sundar’s father criticizes indian tailenders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top