Advertisement

ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി

March 13, 2021
Google News 2 minutes Read
Supreme Court removal Quran

സ്ലാംമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിയാണ് സുപ്രിം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ സൂക്തങ്ങൾ ആളുകളെ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ഇവ വിശുദ്ധ ഗ്രന്ഥത്തിൽ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.

‘തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാൽ ചേർക്കപ്പെട്ട സൂക്തങ്ങളാണിത്. ഇവ അക്രമത്തിന് പ്രേരിപ്പിക്കുന്നു. ആളുകളെ ജിഹാദിൻറെ പാതയിലേക്ക് എത്തിക്കുന്ന തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണ് ഈ സൂക്തങ്ങൾ. വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതാണ്. തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇവ ഉപയോഗിക്കാറുണ്.’- ഹർജിയിൽ അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, റിസ്‌വി ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയാണെന്ന് ആൾ ഇന്ത്യ ഷിയ പേഴ്സണൽ ലോ ബോർഡ് ആരോപിച്ചു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡും ഹർജിയെ വിമർശിച്ച് രംഗത്തെത്തി. റിസ്‌വിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. അദ്ദേഹം മുസ്ലിം വിരുദ്ധനാണ്. കോടതി ആ പൊതുതാൽപര്യ ഹർജി ഉപേക്ഷിക്കണം. ഖുർആനിലെ ഒരു വാക്യവും ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ല എന്നും അവർ പ്രതികരിച്ചു.

Story Highlights – Petition filed in Supreme Court seeking removal of 26 verses from Quran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here