കൊവിഡ് സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് വിവിധയിടങ്ങളിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ യോഗം വിളിച്ച് പ്രധാനമന്ത്രി. കൊവിഡ് വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് ഓൺലൈൻ യോഗം നടക്കുക.

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിന് കാരണം കൊവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞിരുന്നു. ഏതാനും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുന്നത്. രാജ്യത്തെ കൊവിഡ് കേസുകളിൽ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളിൽ ഉയർന്നു നിൽക്കാൻ കാരണം ജനങ്ങൾ സാമൂഹ്യ അകലം പാലിക്കൽ അടക്കമുള്ള വൈറസ് പ്രതിരോധ മാർഗങ്ങൾ വേണ്ടവിധം സ്വീകരിക്കാത്തതാമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights – PM Modi calls meeting with chief ministers on Wednesday amid rising Covid-19 cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top