കഴക്കൂട്ടം മണ്ഡലത്തില്‍ വലിയ വിജയ പ്രതീക്ഷ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ്. ലാല്‍

കഴക്കൂട്ടം മണ്ഡലത്തില്‍ വലിയ വിജയ പ്രതീക്ഷയാണുള്ളതെന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.എസ്.എസ്. ലാല്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശബരിമല വിഷയത്തിലുള്ള ക്ഷമാപണം കാപട്യമാണെന്നും ബിജെപിക്ക് കഴക്കൂട്ടത്ത് നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത പ്രശ്നമാണ് നിലവിലുള്ളതെന്നും എസ്.എസ്. ലാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വളരെയധികം സന്തോഷത്തിലാണ്. വളരെ സജീവമായാണ് പ്രചാരണം നടക്കുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളും മികച്ചവരാണ്. കഴക്കൂട്ടം നഗരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് സാധ്യതകളുണ്ട്. കഴക്കൂട്ടത്തെ ഒരു ഗ്ലോബല്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഡോ. എസ്.എസ്. ലാല്‍ പറഞ്ഞു.

Story Highlights – Dr. S.S. Lal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top