Advertisement

50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം വാഗ്ദാനം ചെയ്ത് മക്കള്‍ നീതി മയ്യം

March 19, 2021
Google News 1 minute Read
kamalhasan

തൊഴില്‍ അവസരം വാഗ്ദാനം ചെയ്ത് മക്കള്‍ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം വാഗ്ദാനം ചെയ്താണ് പ്രകടന പത്രിക. സ്ത്രീ സുരക്ഷയും, സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ പ്രചാരണ തിരക്കിലാണ് നടന്‍ കമലഹാസന്‍. മഹിള മോര്‍ച്ച ദേശീയ പ്രസിഡന്റായ വാനതി ശ്രീനിവാസനാണ് അവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. നാളെ സൂക്ഷ്മ പരിശോധന നടക്കും. ഇതുവരെ 2244 പത്രികകളാണ് സമര്‍പ്പിച്ചത്.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന ശക്തമാക്കി. കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫ്രണ്‍ട്ടയേഴ്‌സിന്റെ മധുരയിലെ ഓഫീസില്‍ ഇന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തി. മധുരയിലെയും തിരുപ്പൂരിലെയും റെയ്ഡില്‍ മക്കള്‍ നീതി മയ്യം ട്രഷററും കമല്‍ഹാസന്റെ വിശ്വസ്തനുമായ ചന്ദ്രശേഖരന്‍ രാജിന്റെ ഓഫീസില്‍ നിന്ന് എട്ടു കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആദായ നികുതി വകുപ്പിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്.

Story Highlights -makkal neeti mayyam, tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here