കേരളാ കോണ്‍ഗ്രസുകളുടെ ലയനം വളര്‍ച്ചയ്ക്ക് വേണ്ടി: പി ജെ ജോസഫ്

p j joseph

പി സി തോമസുമായുള്ള ലയനം കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പി ജെ ജോസഫ്. അഴിമതി രഹിത മനോഭാവമുള്ള എല്ലാവരെയും തങ്ങളുടെ പാര്‍ട്ടിയിലേക്ക് പി ജെ ജോസഫ് സ്വാഗതം ചെയ്തു. ഏറ്റുമാനൂര്‍ സീറ്റില്‍ ലതിക സുഭാഷ് വെല്ലുവിളിയാകില്ല. പാര്‍ട്ടിക്ക് ഈ മാസം 20ന് മുന്‍പ് ചിഹ്നം ലഭിക്കുമെന്നും പി ജെ ജോസഫ്.

ബിജെപി ബന്ധം ലക്ഷ്യമിട്ടാണ് ലയനം എന്ന വാദവും പി ജെ ജോസഫ് തള്ളി. നേരത്തെ തന്നെ ബിജെപിയോടുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. അതിനാല്‍ ആര്‍ക്കും എന്തും പറയാം. അത് കാര്യമാക്കുന്നില്ലെന്നും പി ജെ ജോസഫ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒറ്റ കേരള കോണ്‍ഗ്രസേ അവശേഷിക്കൂ. അത് ബ്രാക്കറ്റില്ലാത്ത പാര്‍ട്ടിയായിരിക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Story Highlights -p j joseph, kerala congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top