വീടിനു മുന്നിൽ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞതിന് കൊലപാതക ശ്രമം; 9 പേർക്കെതിരെ കേസ്

Family attacked play cricket

വീടിനു മുന്നിൽ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞതിന് 40കാരി ആയ യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമം. യുവതിയെയും ഭർത്താവിനെയും അവരുടെ മകനെയും കൊലപ്പെടുത്താനാണ് ഒരു സംഘം ആളുകൾ ശ്രമം നടത്തിയത്. സംഭവത്തിൽ 9 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. പൊലീസ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. വീടിനു മുന്നിൽ ക്രിക്കറ്റ് കളിക്കുന്നവരിൽ പെട്ട ഒരാളുടെ മാതാപിതാക്കളോട് യുവതിയും ഭർത്താവും കളിയുടെ കാര്യം പരാതിപ്പെട്ടിരുന്നു. വിവരമറിഞ്ഞ കുറ്റരോപിതർ ഇവർക്കെതിരെ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. പുറത്തിറങ്ങിയ കുടുംബത്തിനെ സ്റ്റമ്പ്, ബാറ്റ്, ഇഷ്ടിക, വടി എന്നിങ്ങനെ വിവിധ വസ്തുക്കൾ കൊണ്ട് ഇവർ ആക്രമിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ തൻ്റെ സ്വർണമോതിരം കാണാതായെന്ന് യുവതി പരാതിയിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Story Highlights- Family grievously attacked after asking group not to play cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top