ജയലളിതയായി അതിശയിപ്പിച്ച് കങ്കണ റണൗത്ത്; ശ്രദ്ധ നേടി ‘തലൈവി’ ട്രെയ്‌ലര്‍

Thalaivi Official Trailer

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് തലൈവി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായെത്തുന്നത്. നടിയായും മുഖ്യമന്ത്രിയായുമുള്ള ജയലളിതയുടെ ജീവിതമുണ്ട് ചിത്രത്തില്‍.

എ എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധനാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രില്‍ 23 മുതല്‍ തലൈവി പ്രദര്‍ശനത്തിനെത്തും.

അതേസമയം ഷംന കാസിമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ശശികലയായാണ് ചിത്രത്തില്‍ താരം വേഷമിടുന്നത്. എം ജി ആറായി അരവിന്ദ് സ്വാമിയും ചിത്രത്തിലെത്തുന്നു. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Story highlights: Thalaivi Official Trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top