കന്നി വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പിക്കല്‍; ഒപ്പുശേഖരണവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും സ്വീപ്പും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പിക്കാന്‍ പുതിയ ആശയവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും സ്വീപ്പും. സെക്രട്ടറിയറ്റിന് മുന്നില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കന്നി വോട്ടര്‍മാരുടെ ഒപ്പുശേഖരണവുമായാണ് ജില്ലാ ഭരണകൂടം ബോധവത്ക്കരണം തുടങ്ങിയത്. വോട്ട് എന്റെ അവകാശമാണെന്നും എന്റെ ശബ്ദമാണെന്നുമുള്ളതാണ് ഒപ്പുശേഖരണത്തിന്റെ അടിസ്ഥാനം.

കന്നി വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പ്രാധാന്യം ഉള്‍ക്കൊണ്ട് പോളിംഗ് ബൂത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കന്നി വോട്ടര്‍മാരുടെ ഒപ്പ് ശേഖരണത്തിനാണ് തുടക്കമായത്. സ്വീപ്, ജില്ലാ ഭരണകൂടം, വഴുതക്കാട് വിമന്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഒപ്പുശേഖരണം. വോട്ടേഴ്‌സ് ഐഡി ലഭിച്ച എല്ലാവരേയും ബൂത്തിലെത്തിച്ച് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം.

Read Also : തിരുവനന്തപുരം നഗരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന മൊത്തവില്‍പനക്കാരന്‍ അറസ്റ്റില്‍

വിവിധ കോളജുകളില്‍ നിന്നുള്ള ക്യാംപസ് അംബാസിഡര്‍മാരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഒപ്പുശേഖരണം നടത്തുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കോളജുകളില്‍ നിന്നുള്ള കന്നി വോട്ടര്‍മാര്‍ ഇവിടെയെത്തി നിയമസഭാ തെരഞ്ഞെടുപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പ് രേഖപ്പെടുത്തും. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് വോട്ടര്‍മാര്‍. ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സുശീല്‍ ശര്‍വണ്‍, സ്വീപ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Story Highlights- assembly elections 2021, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top