Advertisement

നാടക പ്രേമികൾക്കായി വേദി ഒരുക്കി നടൻ അലൻസിയർ ; അരങ്ങേറ്റ നാടകത്തിൽ ആലൻസിയറിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ

March 29, 2021
Google News 2 minutes Read

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കാതെ അഭിനയിച്ചു. ലോക നാടകദിനത്തിൽ നടൻ അലൻസിയർ സ്വന്തം വീടിന്റെ നടുമുറ്റത്ത് തുറന്ന തിയറ്ററിലെ അരങ്ങേറ്റ നാടകത്തിലായിരുന്നു അടൂർ ഗോപാലകൃഷണൻ അലൻസിയറിനൊപ്പം കഥാപാത്രമായത്. സംഭാഷണം എന്ന പേരിട്ട നാടകം ഒരു പരേതാത്മാവ് സമകാലിക സാഹചര്യങ്ങളെക്കുറിച്ച് അടൂർ ഗോപാലകൃഷ്‌ണനുമായി നടത്തുന്ന സംഭാഷണമാണ്. അടൂർ ഗോപാലകൃഷ്‌ണൻ തന്നെയാണ് കഥാപാത്രവുമെന്നതിനാൽ അടൂരിന് പ്രത്യേകിച്ച് അഭിനയിക്കേണ്ടി വന്നില്ല. സ്വാഭാവികമായി പെരുമാറുക മാത്രമേ വേണ്ടിവന്നുള്ളൂ.

തിരുവനന്തപുരം പുത്തൻതോപ്പിലെ വീട്ടിലാണ് അലൻസിയർ ബാൽക്കണിയും പ്രത്യേക ഗ്രീൻ റൂമും ഉൾപ്പടെ ‘ഭരത ഗൃഹം’ എന്ന് പേരിട്ടിരിക്കുന്ന തിയറ്റർ ഒരുക്കിയിരിക്കുന്നത്. ഇരു നിലകളിലായി ബാൽക്കണിയടക്കം സജ്ജമാക്കിയാണ് ഇരിപ്പട സൗകര്യം. മുകളിലത്തെ നിലയിൽ ഡബ്ബിങ് തിയറ്ററുമുണ്ട്. വീട്ടിലെ മുറികളെല്ലാം തിയറ്ററിനു ചുറ്റുമാണ്. വീട് പണി തീർന്നെങ്കിലും മനസ്സിൽ ആഗ്രഹിച്ചവിധം തിയറ്റർ രൂപപ്പെടുത്തിയെടുക്കാൻ പിന്നെയും സമയം എടുത്തെന്ന് അലൻസിയർ പറയുന്നു. ലോക നാടകദിനത്തിൽ ആ സ്വപനം സാക്ഷാൽക്കരിച്ചതും നാടകീയ രീതിയിലായിരുന്നു.

ഉദ്ഘാടനത്തിന് ഉണ്ടായിരുന്നത് സാങ്കല്പ്പിക വിളക്ക് മാത്രം. അലൻസിയർ അഭിനയത്തിലൂടെ സാങ്കൽപ്പിക തീപ്പെട്ടി കൊളുത്തി അടൂരിന് കൈമാറി, അടൂർ അത് വാങ്ങി അഭിനയത്തിലൂടെ തന്നെ വിളക്ക് തെളിച്ചു. തുടർന്ന് ഭരത ഗൃഹം തുറന്നപ്പോൾ ഉള്ളിലാകെ വെളിച്ചം നിറച്ച് കൊളുത്തിവെച്ച മെഴുകുതിരികൾ. ആത്മാക്കളെ പ്രതിനിതീകരിക്കുന്ന ആ വെളിച്ചത്തിലാണ് ‘സംഭാഷണം’ അരങ്ങേറിയത്.

നാടക പ്രേമികൾക്കായി ഒരിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ അലൻസിയർ ഏത് കലാകാരന്മാർക്കും ഏത് കലാരൂപവും ഇവിടെ അവതരിപ്പിക്കാൻ അവസരമുണ്ടാകുമെന്ന് അലൻസിയർ പറഞ്ഞു.

Read Also :മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനം; ഷാഹി കബീറിന്റെ തിരക്കഥ: നായാട്ട് ഏപ്രിൽ 8ന് റിലീസ്

Story Highlights: Actor Alancier Drama Theatre Thiruvananthapuram, Adoor Gopalakrishnan and Alancier Drama Experience

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here