Advertisement

ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്ന പരാതി; ഇ.വി.എം മെഷീനിലെ പ്രശ്‌നം പരിഹരിച്ചു

March 29, 2021
Google News 1 minute Read

കാസർഗോട്ടെ ഇ.വി.എം മെഷീനിലെ ചിഹ്നം സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചു. കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പരാതി.

കഴിഞ്ഞ ശനിയാഴ്ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണഘട്ടത്തിലാണ് മെഷീനിലെ
ചിഹ്നം സംബന്ധിച്ച് തർക്കമുയർന്നത്. തുടർന്ന് ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. ഉയർന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോളിംഗ് സാമഗ്രികളുടെ ക്രമീകരണം നിർത്തിവയ്ക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് യന്ത്രത്തിന്റെ ക്രമീകരണം ഇന്ന് പുനഃരാരംഭിച്ചു.

Story Highlights: Assembly election 2021, EVM, kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here