ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (29-03-2021)

കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി അനുകൂല നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ല. ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ത്ഥി സഭാ നോമിനിയല്ലെന്നും സഭാ വക്താവ് ഫാ.ജോണ്‍സ് എ.കോനാട്ട് ട്വന്റിഫോറിനോട് പറഞ്ഞു.
അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഭക്ഷ്യവകുപ്പാണ് ഹൈക്കോടതിയെ സമീപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞത്.
ഇരട്ട വോട്ട്; രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഐഎം നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച്ച മരവിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പുതുച്ചേരിയില്‍ ഉള്‍പ്പെട്ട മാഹിയും തെരഞ്ഞെടുപ്പ് ചൂടില്‍
പുതുച്ചേരിയില്‍ ഉള്‍പ്പെട്ട മാഹിയും തെരഞ്ഞെടുപ്പ് ചൂടില്‍. കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ സിപിഐഎമ്മും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുകയാണ്. എന്‍ഡിഎ ഘടക കക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസും പ്രതീക്ഷയോടെ മത്സര രംഗത്തുണ്ട്.
Story Highlights: todays headlines 29-03-2021