അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹർജി നാളെ പരിഗണിക്കും

cbi probe against anil deshmukh petition consider tomorrow

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹർജി നാളെ പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നാളെ വാദം കേൾക്കും.

അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി അടക്കം ആരോപണങ്ങൾ സിബിഐ അന്വേഷണത്തിന് വിടണമെന്നാവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗാണ് ഹൈക്കോടതിയെ സമീപിച്ചത്. മുംബൈ പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ നടപടിയെയും ഹർജിയിൽ ചോദ്യം ചെയ്തു. ഹർജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.

Story Highlights: cbi probe against anil deshmukh petition consider tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top