ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്ന് പാകിസ്താന്‍; നരേന്ദ്ര മോദിക്ക് കത്ത്

ഇന്ത്യ – പാകിസ്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് പാകിസ്താന്‍. ജമ്മുകശ്മീര്‍ വിഷയത്തിലടക്കം ചര്‍ച്ചയാകാമെന്ന് പാകിസ്താന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറയുന്നു.

പാക് ദേശീയ ദിനത്തില്‍ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയായാണ് പാകിസ്താന്റെ കത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കത്തില്‍ പറയുന്നു.

Story Highlights: Imran writes back to PM Modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top