ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് : മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കോടതി കുറ്റവിമുക്തരാക്കി

court freed culprits of Ishrat Jahan case

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ജി.എൽ. സിംഗാൾ ഐപിഎസ്, റിട്ടയേർഡ് ഡിവൈഎസ്പി തരുൺ ബാരോട്ട്, എഎസ്‌ഐ അനജു ചൗധരി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

വിടുതൽ ഹർജിയെ സിബിഐ എതിർക്കാത്തത് കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഇസ്രത് ജഹാൻ അടക്കമുള്ളവർ ഭീകരർ അല്ലെന്നതിന് രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു.

2004ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ചായിരുന്നു ഏറ്റുമുട്ടൽ. ഇസ്രത് ജഹാനും മലയാളിയായ ജാവേദ് ഷെയ്ഖും ഉൾപ്പെടെ നാല് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടൽ ആയിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Story Highlights: court freed culprits of Ishrat Jahan case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top