Advertisement

കൊവിഡ്; പൂനെയില്‍ കനത്ത നിയന്ത്രണം

April 2, 2021
Google News 1 minute Read
covid 19

കൊവിഡ് പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ കടുത്ത നിയന്ത്രണം. അടുത്ത ഒരാഴ്ചത്തേക്ക് ആരാധനാലയങ്ങള്‍, ഹോട്ടല്‍, ബാര്‍, റസ്റ്റോറന്റ്, എന്നിവ പൂര്‍ണമായും അടച്ചിടും.

നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. രാത്രി 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിയന്ത്രണം. ശവ സംസ്‌കാര ചടങ്ങുകളും വിവാഹ ചടങ്ങുകളും ഒഴികെയുള്ള പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ശവ സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രം പങ്കെടുക്കാന്‍ അനുമതി നല്‍കി.

Story Highlights: covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here