ശബരിമല വിഷയത്തിൽ നരേന്ദ്ര മോദിയുടെ കാപട്യം ജനങ്ങൾ മനസിലാക്കിയെന്ന് എ. കെ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് എ. കെ ആന്റണി. ശബരിമല വിഷയത്തിൽ നരേന്ദ്രമോദിയുടെ കാപട്യം ജനങ്ങൾ മനസിലാക്കിയെന്ന് ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ ശരണി വിളി ജനങ്ങളെ കബളിപ്പിക്കാനാണ്. മോദി നല്ല അഭിനേതാവാണെന്നും ആന്റണി പരിഹസിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നിയിൽ എത്തിയപ്പോൾ ശരണം വിളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തതത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പറഞ്ഞ മോദി വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശിയെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി ശരണം വിളിച്ച നടപടി വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Story Highlights: a k antony, narendra modi, assembly election 021, Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top