ജവാന്മാരുടെ വീരമൃത്യു : അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

cm pinarayi vijayan express condolence on jawan martyrdom

ഛത്തീസ്ഗഢ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്റ്റ് അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു.

‘പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തിൽ സായുധ കലാപത്തിന് സ്ഥാനമില്ല. അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയുമാണ് വേണ്ടത്’- മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

ചത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 സൈനികരാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയൊന്നോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. ഏറ്റുമുട്ടലിൽ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ടുണ്ട്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

Story Highlights: cm pinarayi vijayan express condolence on jawan martyrdom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top