മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടുത്തം; കൊവിഡ് രോഗികളെ ഉൾപ്പെടെ രക്ഷപ്പെടുത്തി

മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയിൽ തീപിടുത്തം. കൊവിഡ് ബാധിച്ച 62 പേർ ഉൾപ്പെടെ എൺപത് പേരെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാർ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ ആളിപ്പടർന്നിരുന്നു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണച്ചു.

രക്ഷപ്പെടുത്തിയ രോഗികളെ ഗുരു നാനാക്ക് ആശുപത്രിയിലേക്കേും സമീപത്ത സർക്കാർ ആശുപത്രിയിലേക്കും മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രായമായ സ്ത്രീകൾ ഉൾപ്പെടെ ചില രോഗികൾക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ.

Story Highlights: madhyapradesh, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top