ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു; നാല് മരണം

ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്നു പിടിക്കുന്നു. തീയിൽപ്പെട്ട് നാല് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായി വിവരമുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് സംസ്ഥാനത്തെ വിവിധ മേഖലയിലെ 32 ഹെക്ടർ വനഭൂമിയിലേയ്ക്ക് തീപടർന്നു പിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചു ചേർത്തതായി മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് പറഞ്ഞു. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തത്.

Story Highlights: Fire, uttarakhand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top