ലുലു മാളില്‍ തോക്ക് കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍

gun found lulu mall ekm

എറണാകുളം ലുലു മാളില്‍ തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത്
തുടരുകയാണെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്‌റെ പറഞ്ഞു. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്നയാളെ കാറ് പരിശോധിച്ച ശേഷമാണ് പിടികൂടിയത്.

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ തോക്കും വെടിയുണ്ടകളും മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുണിസഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. പിസ്റ്റലും അഞ്ച് വെടിയുണ്ടകളുമായിരുന്നു സഞ്ചിയില്‍ ഉണ്ടായിരുന്നത്. 1964 മോഡല്‍ തോക്കാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധന ഫലം വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Story Highlights: gun found, lulu mall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top