തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ; പരാതി നൽകിയെന്ന് കെ. ബി ഗണേഷ് കുമാർ

തന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി ഗണേഷ് കുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും കൊട്ടാരക്കര എസ്.പി.ക്കും പരാതി നൽകി.

തനിക്ക് ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണങ്ങൾ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമെന്ന് ആശങ്കയുണ്ട്. മോഹൻലാൽ ഉൾപ്പെടെയുള്ള വലിയ താരങ്ങളെ പ്രചാരണത്തിന് എത്തിക്കാത്തത് കൊവിഡ് വ്യാപനം ഭയന്നാണ്. കൊട്ടിക്കലാശം ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം നല്ല കാര്യമെന്നും ഗണേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: K B Ganesh kumar, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top