ആർഎസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തിൽ സിപിഐഎമ്മും പയറ്റുന്നത്; രാഹുൽ ഗാന്ധി

rahul gandhi cpim bjp

ബിജെപിയെയും സിപിഐഎമ്മിനെയും നിശിതമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തിൽ സിപിഐഎമ്മും പയറ്റുന്നതെന്ന് രാഹുൽ ആരോപിച്ചു. കേരളത്തെ ആർഎസ്എസും ബിജെപിയും കൃത്യമായി മനസിലാക്കിയിട്ടില്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും ധാർഷ്ട്യത്തിനെതിരായാണ് യുഡിഎഫിൻ്റെ പോരാട്ടം എന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നേമത്ത് നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുലിൻ്റെ വിമർശനം.

നേമത്ത് എത്തിയത് വർഗീയ ശക്തികളെ തൂത്തെറിയാനുള്ള പ്രതിജ്ഞയുടെ ഭാഗമായി. നേമത്ത് യുഡിഎഫ് വിജയിക്കും. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ് മത്സരം. ഇല്ലാത്ത സ്‌പേസ് ബിജെപിക്ക് നേടിക്കൊടുക്കാൻ ആണ് സിപിഐഎം ശ്രമം. കാവി പതാക നേമത്ത് നിന്ന് പിഴുതെറിയലാണ് ലക്ഷ്യം. കേരളത്തിലെ ഐക്യത്തെയും ആശയത്തെയും ബിജെപിയും ആർഎസ്എസും തകർക്കാൻ ശ്രമിക്കുന്നു. കേരളത്തെ ആർഎസ്എസും ബിജെപിയും കൃത്യമായി മനസിലാക്കിയിട്ടില്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും ധാർഷ്ട്യത്തിനെതിരായാണ് പോരാട്ടം. ആർഎസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തിൽ സിപിഐഎമ്മും പയറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: rahul gandhi criticizes cpim and bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top