മെയ് രണ്ടിന് പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്ന് എ. കെ ആന്റണി

മെയ് രണ്ടിന് പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ് എ. കെ ആന്റണി. ഇനിയൊരു ഭരണം മാർക്‌സിസ്റ്റ് പാർട്ടിക്ക് ഉണ്ടാകില്ല. കേരളം ഇത്തവണ ഇന്ത്യയ്ക്ക് വഴി കാണിക്കും. മോദിയുടെ തകർച്ച കേരളത്തിൽ നിന്നായിരിക്കുമെന്നും എ. കെ ആന്റണി പറഞ്ഞു.

അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം. ഈ തെരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉത്സവകാലമായിരിക്കും. കോൺഗ്രസ് തിരിച്ച് വരാൻ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിലും ജാഗ്രത കാണിക്കണം. അടുത്തത് യുഡിഎഫ് സർക്കാർ വരുമെന്നും എ. കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: assembly election 2021, a k antony, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top