Advertisement

‘ചതുർമുഖം’ മലയാളത്തിലെ പുതിയ പരീക്ഷണ ചിത്രം

April 10, 2021
Google News 3 minutes Read

തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മഞ്ജു വാരിയർ സണ്ണി വെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രമായ ചിത്രം ‘ചതുർമുഖം’. മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചതുർ മുഖം ഈ കാലഘട്ടത്തിന്റെ പരിണാമമായി കാണാം. മൊബൈൽ ഫോൺ എന്ന ചതുരത്തിന്റെ അതിനുള്ളിലെ അനന്തമായ സാധ്യതകളെ, ഊർജ നിക്ഷേപത്തെ, അതിലൂടെ നിർമ്മിക്കപ്പെടുന്ന നെറ്റ്‌വർക്ക് സൃഷ്ടിക്കുന്ന നിഗൂഢതകളെയും ചതുർമുഖത്തിൽ നിങ്ങൾക്ക് കാണാനാകും.

ശക്തമായ ഒരു താരനിരയും അണിയറപ്രവർത്തകരും ഒപ്പം മികച്ചു നിൽക്കുന്ന കഥാസന്ദർഭവും ചതുർമുഖത്തിലുണ്ട്. തേജസ്വനിയായി മഞ്ജു വാരിയർ തന്റെ കഥാപാത്രം മികച്ചതാക്കി. സണ്ണി വെയ്‌നും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. അലൻസിയറും ശ്രീകാന്ത് മുരളിയും തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് വേറിട്ട് നിൽക്കുന്നു. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഹൊറർ സിനിമകളെ സംബന്ധിച്ച് ആകാംഷ നിറഞ്ഞ സന്ദർഭങ്ങളെ അതിന്റെ സൂഷ്മതകൾ ഒട്ടും ചോരാതെ പകർത്തുക എന്നത് വലിയ വെല്ലുവിളിയാണ് ആ വെല്ലുവിളിയെ മറികടക്കാൻ ക്യാമറമാൻ അഭിനന്ദൻ രാമനുജത്തിന് കഴിഞ്ഞിട്ടുണ്ട്.

വിഷു ചിത്രങ്ങളുടെ കൂട്ടത്തിൽ ഏറെ വ്യത്യസ്തമായ ആശയം കൈകാര്യം ചെയ്യുന്നതിനാൽ പ്രേക്ഷകരുടെ നിരൂപണത്തിനുപരി അർത്ഥവർത്തായ ചർച്ചകളിലേക്കും ചിന്തകളിലേക്കും ഈ ചിത്രം മലയാള സിനിമ പ്രേക്ഷകരെ ആസ്വാദ ലോകത്തേക്ക് നയിക്കും.

Read Also : ഭീതിയുടെ കാഴ്ചയൊരുക്കി ‘ചതുർമുഖം’

Story Highlights: Manju warrier’s Techno – horror Movie Chathur mukham is running successfully at the theatres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here