Advertisement

തൃശൂർ പൂരം: ഘടകപൂരങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിന് പരിധിയില്ല

April 16, 2021
Google News 1 minute Read
thrissur pooram new guidelines

തൃശൂർ പൂരത്തിൽ പങ്കാളികളാകുന്ന ഘടകപൂരങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിന് പരിധിയില്ല. വാക്സിൻ എടുത്തവരോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉള്ളതോ ആയ എല്ലാവർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. ഏട്ട് ഘടകപൂരങ്ങളിലെയും 200 പേർക്ക് വീതം സൗജന്യ ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

ഘടകക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടർ നടത്തിയ യോഗത്തിലാണ് തീരുമാനം. 50 പേർക്കു മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കിയതോടെയാണ് ആളുകളുടെ എണ്ണത്തിലുളള നിബന്ധന ജില്ല ഭരണകൂടം നീക്കിയത്. അയ്യന്തോൾ, കണിമംഗലം, ലാലൂർ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ 8 ഘടകക്ഷേത്രങ്ങളാണുളളത്. വാക്സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ള ആർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം.

നഗരത്തിലേക്കുള്ള എല്ലാ വഴികളിലും പൊലീസിന്റെ സർട്ടിഫിക്കറ്റ് പരിശോധനയുണ്ടാകും. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ പൂരം നടത്തുന്നത്.

Story Highlights: thrissur pooram new guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here