മന്‍സൂര്‍ വധക്കേസ് പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു

mansoor murder case

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള എട്ട് പ്രതികളില്‍ ഏഴ് പേരെ അഞ്ച് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി ഷിനോസിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതിയില്‍ ഹാജരാക്കിയില്ല.

തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമാന്‍ഡിലുള്ള ഏഴ് പ്രതികളെയും ഹാജരാക്കിയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പ്രതികളെ കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി.

കസ്റ്റഡിയില്‍ വിട്ട ഏഴ് പ്രതികളെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. ശേഷമായിരിക്കും കൃത്യം നടന്നയിടത്ത് തെളിവെടുപ്പിന് എത്തിക്കണമോയെന്ന കാര്യം തീരുമാനിക്കുക. ചോദ്യം ചെയ്യലിലൂടെ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഗൂഢാലോചനയടക്കമുളള കാര്യങ്ങളും പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Story Highlights: mansoor murder case, remand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top