യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

ugc net exam postponed

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടേതാണ് തീരുമാനം. മെയ് രണ്ടുമുതൽ മെയ് 17 വരെ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് നീട്ടി വെച്ചത്. കൊവിഡ തീവ്ര വ്യാപനത്തിന്റ പശ്ചാത്തലത്തിലാണ് തീരുമാനം.

നേരത്തെ പിഎസ്.സി, ജെഇഇ പരീക്ഷകളും, വിവിധ സർവകാലാശാല പരീക്ഷകളും മാറ്റിവച്ചിരുന്നു. പിഎസ്‌സി ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളുമാണ് മാറ്റിയിരിക്കുന്നത്. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

വിവിധ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകിയത്. ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ ആരോഗ്യ സർവകലാശാല, കണ്ണൂർ, കോഴിക്കോട്, മഹാത്മാ ?ഗാന്ധി, കേരളാ സർവകലാശാലകൾ പരീക്ഷ മാറ്റിവച്ചു.

Story Highlights- ugc net exam postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top