ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളിൽ 53 ശതമാനമാണ് കൊവിഡ് ബാധിതർ.

രാജ്യത്ത് ഇതുവരെ 1,69,60172 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,40,85,110 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,92,311 പേരാണ് ഇതുവരെ മരിച്ചത്. 26,82,751 പേർ നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം രണ്ടുലക്ഷത്തിലധികം രോഗികളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണങ്ങൾ. ഗുരുതരമായ സാഹചര്യമാണ് ബംഗളൂരുവിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസ് റിപ്പോർട്ട് ചെയ്യുന്നതും രോഗികൾ ചികിത്സയിൽ ഉള്ളതും ബംഗളൂരുവിലാണ്.

Story highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top