കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യത്ത് നിന്നാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെയാണ് ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതി എബിക്ക് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി ഇരിക്കുകയാരുന്നു എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടുകയായിരുന്നു. വലതു കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.

Story highlights: murder case accused attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top