കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍ വിജയിച്ചു

Assembly elections 2021, Thottathil Ravindran won in Kozhikode N

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് വിജയം. തോട്ടത്തില്‍ രവീന്ദ്രനാണ് മണ്ഡലത്തില്‍ വിജയിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം അഭിജിത്തിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി രമേശിനെയും പരാജയപ്പെടുത്തിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വിജയിച്ചത്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫും പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവും വിജയിച്ചു.

അതേസമയം വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 99 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലാണ്. 41 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്.

Story highlights: Assembly elections 2021, Thottathil Ravindran won in Kozhikode N

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top