Advertisement

സിഎസ്കെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് കൊവിഡ്

May 5, 2021
Google News 1 minute Read
Mike Hussey positive Covid

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് കൊവിഡ്. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ഡൽഹിയെ ടീം ഹോട്ടലിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച തന്നെ ഹസി കൊവിഡ് ബാധിതനായിരുന്നെങ്കിലും ഒരു തവണ കൂടി താരത്തിൻ്റെ സാമ്പിൾ ടെസ്റ്റ് ചെയ്യുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം ഹസി ഇന്ത്യ വിടില്ല. ഐപിഎലിൽ കളിക്കുന്ന മറ്റ് ഓസ്ട്രേലിയൻ താരങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും ചേർന്ന് മാൽദീവ്സിലേക്കും ശ്രീലങ്കയിലേക്കും മാറ്റുകയാണ്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹ എന്നിവർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

ഐപിഎൽ മാറ്റിവച്ചതിനെ തുടർന്ന് ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയിൽ അധികമാണെന്നാണ് റിപ്പോർട്ട്. ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിനായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Story Highlights- Mike Hussey tests positive for Covid-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here