Advertisement

ആരോഗ്യത്തോടെ ഇരിക്കാൻ കഴിയട്ടെ; നഴ്‌സുമാർക്ക് ആശംസകൾ നേർന്ന് കെ.കെ ശൈലജ

May 12, 2021
Google News 1 minute Read

ഇന്ന് മെയ് 12. അന്താരാഷ്ട്ര നഴ്‌സസ് ദിനം. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരും. ആതുര ശുശ്രൂഷാ രംഗത്തെ മാലാഖമാർക്ക് ആശംസകൾ നൽകുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ആരോഗ്യമന്ത്രി നഴ്‌സുമാർക്ക് ആശംസകൾ നേർന്നത്.

‘നഴ്‌സുമാരുടെ സേവന തത്പരതയും മനുഷ്യജീവൻ രക്ഷിക്കാനുള്ള അവരുടെ പോരാട്ടവും ലോകമെമ്പാടും പ്രശംസനീയമാണ്. ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി മാറിക്കൊണ്ട് ഓരോ മനുഷ്യനെയും ആശ്വസിപ്പിച്ച് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരികയാണ് നഴ്‌സുമാർ. പരിചരിക്കുക എന്നത് വലിയൊരു ധർമമാണ്. മദർ തെരേസയെ പോലെ വേദന അനുഭവിക്കുന്നവരെ തലോടുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നത് ഏറ്റവും മഹത്തായ കർമമാണ്.

കിട്ടുന്ന ശമ്പളം എത്ര കുറവാണെങ്കിലും മനുഷ്യരെ പരിചരിക്കുക എന്നതാണ് നഴ്‌സുമാർ ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ അവിടുത്തെ ഭരണാധികാരികളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സ്വന്തം ദുഖങ്ങളും ദുരിതങ്ങളും മറന്നുകൊണ്ട് അപരന്റെ മനസിന് ആശ്വാസമുണ്ടാക്കാൻ കഴിയുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നതാണ് ശരിയായ നഴ്‌സിംഗ്. അത് അന്വർത്ഥമാക്കുകയാണ് നമ്മുടെ നഴ്‌സുമാർ. നിപ മഹാമാരിക്കിടയിൽ ആ ത്യാഗത്തിന്റെ കഥ നമ്മൾ കണ്ടതാണ്. ലിനിയെ ആദരവോട് കൂടി ഓർമിക്കുന്നു. എല്ലാ നഴ്‌സുമാരും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാശംസിക്കുന്നു’ എന്നും കെ.കെ ശൈലജ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here