Advertisement

പഠിക്കാൻ ഇനി സ്കൂൾ തുടങ്ങും വരെ കാത്തിരിക്കേണ്ട; പുതിയ അധ്യായന വർഷം ആരംഭിച്ച് 90+ My Tuition App

May 24, 2021
Google News 4 minutes Read

വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജ്ജിച്ച എഡ്യു-ടെക് ആപ്പാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 90+ My Tuition App. കേരള സ്റ്റേറ്റ് സിലബസ് അടിസ്ഥാനത്തിൽ അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ട്യൂഷൻ ആപ്പ് നൽകിവരുന്നു. കേരളത്തിൽ മാത്രമായി നാല് ലക്ഷത്തിലധികം കുട്ടികളാണ് 90+ My Tuition App ഉപയോഗിച്ച് പഠിക്കുന്നത്. കേരളത്തിൽ 90+ My Tuition App ന് ലഭിച്ച സ്വീകാര്യതയിൽ ആപ്പ് വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് മാറി ദേശീയ തലത്തിലേയ്ക്ക് ചുവടുവച്ചുകഴിഞ്ഞു.

കൊവിഡ് രണ്ടാം തരംഗം അതിസങ്കീർണ്ണമായി തുടരുന്ന സാഹചര്യത്തിൽ 90+ My Tuition App ൽ വിദ്യാർത്ഥികൾക്ക് വേണ്ടി അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള പാഠ്യ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. പൂർണ്ണമായും ഒരു ട്യൂഷൻ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാർത്ഥികൾക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേഷനുകൾ സജ്ജീകരിക്കാറുള്ള 90+ My Tuition App ഉള്ളപ്പോൾ പഠനം മുടങ്ങുമോയെന്നോർത്ത് ആശങ്ക വേണ്ട.

ഡിജിറ്റൽ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഉണ്ടാകും. എന്നാൽ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചെലവിൽ 90+ My Tuition Appൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ട്യൂഷന് ഒരു വർഷത്തേക്ക് UP ക്ലാസുകൾക്ക് വെറും 3999 രൂപയും ഹൈ സ്കൂൾ ക്ലാസുകൾക്ക് 4999 രൂപയും ഹയർ സെക്കന്ററി ക്ലാസുകൾക്ക് 7999 രൂപയും മാത്രമാണുള്ളത്. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നത് മാതാപിതാക്കൾക്കും ആശ്വാസകരമാണ്.

വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com

Story Highlights: 90+ My Tuition App

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here