Advertisement

ജനങ്ങൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ല; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

May 24, 2021
Google News 1 minute Read
cant agree activities against people says cm on lakshadweep issue

ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിൽ നിന്ന് പുറത്ത് വരുന്നത് ഗൗരവമുള്ള വാർത്തകളാണെന്നും ജനങ്ങൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. വിദ്യാഭ്യാസ കാര്യങ്ങൾക്കടക്കം ദ്വീപ് നിവാസികൾ കേരളത്തെ ആശ്രയിക്കുന്നു.
കേരളവുമായുള്ള ബന്ധം തകർക്കാൻ ചില നീക്കങ്ങൾ നടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ബന്ധപ്പെട്ടവർ ഈ നീക്കത്തിൽ നിന്ന് പിൻമാറണം- മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് നിരവധി പുതിയ മാറ്റങ്ങൾ ദ്വീപിൽ സംഭവിച്ചത്. ഡയറി ഫാമുകൾ അടച്ചുപൂട്ടി, ബീഫ് നിരോധിച്ചു, മദ്യശാലകൾക്ക് അനുമതി നൽകി, ​ഗുണ്ടാ ആക്ട് നടപ്പിലാക്കി. പുതിയ മാറ്റങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ പ്രതിഷേധത്തിലാണ്.

Story Highlights: lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here