Advertisement

ആന്ധ്രയിലെ പെട്രോളിയം പ്ലാന്റിൽ വൻ പൊട്ടിത്തെറി

May 25, 2021
2 minutes Read
fire breaks out HPCL

ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാൻ്റിൽ വൻ പൊട്ടിത്തെറി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പ്ലാൻ്റിലെ മൂന്നാം നിലയിൽ തീപിടുത്തം ഉണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ലെന്നാണ് സൂചന. പൊട്ടിത്തെറിക്ക് ശേഷം പ്ലാൻ്റിൽ നിന്ന് പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

‘ഹിന്ദുസ്താൻ പെട്രോളിയം പ്ലാൻ്റിൽ ഇന്ന് ഒരു തീപിടുത്തം ഉണ്ടായി. സുരക്ഷാ സംവിധാനങ്ങളും ഫയർ ഫോഴ്സും പ്രവർത്തനം ആരംഭിച്ചു. തീകെടുത്തി. ആളപായമോ പൊതുജനത്തിന് അപകടമോ ഇല്ല.’- വാർത്താകുറിപ്പിലൂടെ കമ്പനി അറിയിച്ചു.

അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

Story Highlights: Major fire breaks out at HPCL plant in Visakhapatnam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top