20
Jun 2021
Sunday

സംസ്ഥാനത്ത് രണ്ട് തലത്തില്‍ വെര്‍ച്വല്‍ പ്രവേശനോത്സവം; തുടക്കത്തിലുണ്ടാകുക ഡിജി‌റ്റല്‍ ക്ലാസുകളെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് വെര്‍ച്വലായി നടത്തും. രാവിലെ ഒന്‍പതിന് വിക്‌ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച്‌ അന്നേ ദിവസം 11 മണിക്ക് നടക്കും.

തുടക്കത്തില്‍ ഡിജി‌റ്റല്‍ ക്ലാസുകൾ മാത്രമാകും ഉണ്ടാകുക. കഴിഞ്ഞ വ‌ര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച്‌ ബ്രിഡ്‌ജ് ക്ലാസ്സുകളും റിവിഷനുമുണ്ടാകും. അധ്യാപകരും വിദ്യാ‌ര്‍ത്ഥികളുമായുള‌ള സംവാദന ക്ലാസുകൾ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top