Advertisement

നായയുടെ ശരീരത്തിൽ ഹൈഡ്രജൻ ബലൂണുകൾ കെട്ടി പറപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

May 27, 2021
1 minute Read

വളർത്തുനായയെ ഹൈഡ്രജൻ ബലൂണുകൾ ദേഹത്ത് കെട്ടി പറപ്പിച്ച യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശി ഗൗരവ് എന്ന യൂട്യുബറാണ് തന്റെ വളർത്തുനായയെ ഹൈഡ്രജൻ ബലൂണുകൾ കെട്ടിപറപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ വിഡിയോ ചർച്ചയായതോടെ ഇയാൾക്കെതിരെ വ്യാപകമായ പരാതികളുയർന്നു. തുടർന്ന് മൃഗസംരക്ഷണത്തിലെ വിവിധ വകുപ്പുകൾ ചുമത്തി ഡൽഹിയിലെ മാൽവിയ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വളർത്തുനായ ‘ഡോളറി’ന്റെ ശരീരത്തിൽ ഹൈഡ്രജൻ ബലൂണുകൾ കെട്ടിയതിന് ശേഷം അതിനെ പറത്തുന്നതാണ് വിഡിയോ. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ഇയാൾ മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. എല്ലാവിധ സുരക്ഷാ മുൻകരുതലും എടുത്തിരുന്നെന്നും വിഡിയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അടുത്ത വ്‌ളോഗ്.

Story Highlights: youtuber arrested for animal cruelty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top