25
Jun 2021
Friday

സെൽഫി ആവശ്യപ്പെട്ട ആരാധികയെക്കൊണ്ട് പുഷ് അപ്പ് എടുപ്പിച്ച് മിലിന്ദ് സോമൻ

സെൽഫി ചോദിച്ച് തൻറെ അരികിലെത്തിയ ആരാധികയോട് പുഷ് അപ്പ് എടുക്കാൻ ആവശ്യപ്പെട്ട് മോഡലും നടനുമായ മിലിന്ദ് സോമൻ. അദ്ദേഹം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

റായ്‌പൂരിലാണ് സംഭവം. വഴിയരികിൽ ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന തന്റെ അരികിൽ വന്ന് സെൽഫി ആവശ്യപ്പെട്ട ആരാധികയോട്, പത്ത് പുഷ് അപ്പ് എടുത്താൽ സെൽഫി നൽകാമെന്ന് പറഞ്ഞു. ക്യാമറ ഓണ്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അവര്‍ പുഷ് അപ്പ് ആരംഭിച്ചു. അവര്‍ സാരിയാണ് ധരിച്ചിരുന്നതെന്നും അതൊന്നും ഒരു ഒഴിവ് കഴിവായി പറഞ്ഞില്ലെന്നും മിലിന്ദ് സോമൻ കുറിച്ചു.

ഈ വിഷയത്തില്‍ മിലിന്ദ് സോമനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. പുഷ് അപ്പ് എടുപ്പിക്കുന്നത് നല്ലതാണെന്നും ആ സ്ത്രീയുടെ ആത്മവിശ്വാസം പുറത്ത് കൊണ്ടുവന്നതിന് നന്ദിയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയ്ക്ക് വേണ്ടി ഒരാളെ നടുറോഡില്‍ പുഷ്അപ്പ് എടുപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top