Advertisement

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണം; പ്രതിഷേധവുമായി വ്യാപാരികള്‍

May 29, 2021
1 minute Read

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നല്‍കുന്നില്ലെന്നുമാണ് വ്യാപാരികളുടെ പരാതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

തൃശൂര്‍ നഗരത്തിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമക്ക് സമീപം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടന്നു. ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മൊബൈല്‍ കടകള്‍ തുറക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടും അനുമതി നല്‍കിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ശക്തന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ച് ഏതാണ്ട് 1600 തൊഴിലാളികളുണ്ട്. മാര്‍ക്കറ്റ് സമ്പൂര്‍ണമായി അടച്ചിട്ടതോടെ വ്യാപാരികളും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണെന്നും അടിയന്തര നടപടിയുണ്ടാവണമെന്നുമാണ് ആവശ്യം. നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.

Story Highlights: thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top