24
Jun 2021
Thursday

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം

calicut medical college

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം തുടരുന്നു. രോഗികള്‍ക്ക് കൊടുക്കാറുള്ള മരുന്ന് ഇന്നലെ പൂര്‍ണമായും തീര്‍ന്നിരുന്നു. തുടര്‍ന്ന് 20 വയെല്‍ മരുന്ന് കണ്ണൂരില്‍ നിന്നും ആറ് വയല്‍ മരുന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് എത്തിച്ചത്.

ഇന്ന് രോഗികള്‍ക്ക് നല്‍കാന്‍ മരുന്ന് സ്റ്റോക്കില്ലെന്ന്ആശുപത്രി അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളുള്ള 16 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു രോഗിക്ക് ഒരു ദിവസം ആറ് വയെല്‍ മരുന്ന് ആവശ്യമാണ്.

Story Highlights: black fugus, coronavirus

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top