Advertisement

അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്

June 6, 2021
Google News 1 minute Read
Anirudh Thapa COVID Positive

ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിൻ്റെ സിടി സ്കോർ മികച്ചതാണെന്നും അടുത്ത ദിവസത്തിൽ വീണ്ടും ടെസ്റ്റ് നടത്തുമെന്നും എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് അറിയിച്ചു. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിലിറങ്ങിയിരുന്നില്ല.

“അതെ, അനിരുദ്ധ് ഥാപ്പ കൊവിഡ് പോസിറ്റീവായി. അദ്ദേഹം ഐസൊലേഷനിലാണ്. അവർ ഒരു ടെസ്റ്റ് കൂടി ചെയ്യുമെന്നാണ് തോന്നുന്നത്. പോസിറ്റീവാണെങ്കിലും ഥാപ്പയുടെ സിടി സ്കോർ മികച്ചതാണ്. ഖത്തറിൽ, സിടി സ്കോർ 30നു താഴെയാണെങ്കിൽ കൊവിഡ് പോസിറ്റീവാണ്. വരും ദിവസങ്ങളിൽ വീണ്ടും അദ്ദേഹത്തെ ടെസ്റ്റ് ചെയ്യും.”- കുശാൽ ദാസ് എഎൻഐയോട് പറഞ്ഞു.

ഖത്തറിനെതിരായ മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടിരുന്നു. 17ആം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പ്രതിരോധ താരം രാഹുൽ ഭേക്കെ പുറത്തുപോയിട്ടും പൊരുതിക്കളിച്ച ഇന്ത്യ ചില ഒറ്റപ്പെട്ട അവസരങ്ങളും സൃഷ്ടിച്ചിരുന്നു. ക്രോസ്ബാറിനു കീഴിൽ ഗുർപ്രീത് സിംഗ് വളരെ മികച്ചുനിന്നു. നാളെ ബംഗ്ലാദേശുമായും ഇന്ത്യ ലോകകപ്പ് യോഗ്യതാമത്സരം കളിക്കും.

Story Highlights: Anirudh Thapa Tested COVID Positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here